26 in Thiruvananthapuram

ഇപ്റ്റ സ്നേഹ സന്ദേശ യാത്ര

7 months ago
TV Next
64

ധായ് ആഖർ പ്രേം എന്ന സന്ദേശവുമായി ഇപ്റ്റ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത സ്നേഹ സന്ദേശ യാത്രകൾ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു. ഒരു മേഖലയിൽ മൂന്ന് പദയാത്രകൾ എന്ന വിധത്തിൽ നടത്തുന്നതിനാണ് ജില്ലാ കമ്മിറ്റി തീരുമാനം. സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ജനുവരി 23ന് നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനത്തിൽ പദയാത്ര നടത്തണമെന്നും നിർദ്ദേശിച്ചു.

നെയ്യാറ്റിൻകര മേഖലാ കമ്മിറ്റി ഇതിനകം യോഗം ചേർന്ന് പദയാത്രകളും സാംസ്കാരിക സദസുകളും തീരുമാനിച്ചുകഴിഞ്ഞു.
ജനുവരി രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക് പാലോട് കമ്മിറ്റിയും
ആറാം തീയതി വൈകീട്ട് നാലിന് സിറ്റി കമ്മിറ്റി യോഗവും

ഏഴാം തീയതി വൈകീട്ട് മൂന്നിന് വെള്ളറട കമ്മിറ്റിയും യോഗം ചേരും.

Leave a Reply